പൂഞ്ഞാര്‍ തെക്കക്കരയില്‍ ആശ്വാസം. മുഴുവന്‍ പരിശോധനകളും നെഗറ്റീവ്പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ രണ്ടിടങ്ങളിലായി ഇന്ന് നടത്തിയ പരിശോധനയില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവ് കേസുകളില്ല. രാവിലെ കണ്ടെയിന്റ്‌മെന്റ് സോണായ കുന്നോന്നിയിലും ഉച്ചതിരിഞ്ഞ് പൂഞ്ഞാര്‍ തെക്കേക്കര പിഎച്ച്‌സിയിലുമാണ് പരിശോധനകളാണ് നടന്നത്. 

കുന്നോന്നിയില്‍ 100ഉം പിഎച്ച്‌സിയില്‍ 94 പരിശോധനകളുമാണ് നടന്നത്. മേഖലയില്‍ സമ്പര്‍ക്കരോഗവ്യാപനം കണ്ടെത്തുന്നതിനായാണ് ആന്റിജന്‍ പരിശോദനകല്‍ നടത്തിയത്. അതേസമയം, ഈരാറ്റുപേട്ടയില്‍ ഇന്ന് നടന്ന പരിശോധനയില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.