പഞ്ചായത്തംഗത്തിന് കോവിഡ് . പൂഞ്ഞാർ പഞ്ചായത്ത് അടയ്ക്കുന്നു.


പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ വാർഡ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ ഇദ്ദേഹം നാലാം വാർഡ് നെല്ലിക്കച്ചാലിൽ നിന്നുള്ള അംഗമാണ്.  കഴിഞ്ഞ 27 ന് നടന്ന പഞ്ചായത്ത് കമ്മറ്റിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് വരുന്ന തിങ്കളാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചത്.

28 ന് രോഗ ലക്ഷണങ്ങളെ തുടർന്നാണ് പരിശോധന നടത്തിയത്. ഇന്ന് വൈകുന്നേരമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 26, 27 തീയതികളിൽ സമ്പർക്കമുണ്ടായിരുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം വന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് അടക്കാൻ തീരുമാനിച്ചത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് കമ്മറ്റി ചേർന്നത് എന്നതിനാൽ രോഗവ്യാപന സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.  ഓണാവധി പ്രമാണിച്ച് ഓഫീസും പഞ്ചായത്തും അവധിയായിരുന്നതിനാലും സമ്പർക്ക സാധ്യത കുറവാണ്.

 അണുനശീകരണം നടത്തി തിങ്കളാഴ്ച ഓഫീസ് തുറക്കാനാണ് തീരുമാനം. വോട്ടർ പട്ടിക ഹിയറിംഗ് നടന്നു വരുന്ന സാഹചര്യത്തിൽ ഓൺലൈനായി സംവിധാനം ഏർപ്പെടുത്തി. അതിന് സാധിക്കാത്തവർക്ക് ദിവസം നോക്കാതെ ചൊവ്വാഴ്ച അവസരം നല്കും.