തെക്കേക്കരയിൽ ആശങ്ക പടരുന്നു. സമ്പർക്ക സാധ്യത സംശയവും


പൂഞ്ഞാർ തെക്കേക്കരയിൽ കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബാംഗങ്ങൾ ദേവാലയ ചടങ്ങിൽ പങ്കെടുത്തതായി വിവരം. ആഗസ്റ്റ് 31-ാം തിയതി പൂഞ്ഞാർ സെൻ്റ് മേരീസ് ദേവാലയത്തിൽ നടന്ന തിരുന്നാൾ കൊടിയേറ്റ് ചടങ്ങിലാണ് ഇവർ പങ്കാളികളായത്.

നാലാം തീയതിയാണ് വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. 31 ന് പള്ളിയിലെത്തി ഇവരുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. കുടുംബാംഗങ്ങളുടെ പരിശോധന ഇന്ന് തന്നെ നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 

പട്ടിക തയ്യാറാക്കിയ ശേഷം ചൊവ്വാഴ്ചയ്ക്കുള്ളിൽ പൂഞ്ഞാറിൽ ആന്റിജൻ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിൻ്റെ നീക്കമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷാജു സെബാസ്റ്റ്യൻ അറിയിച്ചു.   രോഗം സ്ഥിരീകരിച്ചവരും അവരുടെ കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തിയിട്ടുള്ളവർ ഉണ്ടെന്നാണ് സൂചന. 

അതേസമയം 31 - ലെ ചടങ്ങുകളിൽ ഇവർ പങ്കെടുത്തിട്ടില്ലെന്നും തലേദിവസങ്ങളിൽ പങ്കെടുത്തിരുന്നതായും പള്ളി അധികൃതർ പറഞ്ഞു.