ഉഴവൂര്‍: സംസ്ഥാനത്തെ എല്ലാ പൊല്യൂഷന്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളും വാഹന്‍ സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. എല്ലാ സെന്ററുകളിലും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും മതിയായ വേഗതയോടു കൂടിയ ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായിരിക്കേണ്ടതാണ്. നിലവിലെ പി യു സി സെന്ററുകള്‍ ഒരാഴ്ചയ്ക്കകം വാഹന്‍ മോഡ്യൂളുമായി ബന്ധിപ്പിക്കുന്നതാണ്.
പുതുതായുള്ള അപേക്ഷകള്‍ വാഹന്‍ സോഫ്റ്റുവെയറിലൂടെ മാത്രമേ അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളു. അപേക്ഷകര്‍ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പി യു സി ടെസ്റ്റിംഗ് സെന്ററുകള്‍ അടിയന്തിരമായി മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഉഴവൂര്‍ ജോയിന്റ് ആര്‍ ടി ഒ സഞ്ജയ് എസ് അറിയിച്ചു.
0 Comments