ഭരണഘടന അംഗികരിക്കാത്ത ജോസ് കെ മാണിക്ക് കേരളാ കോണ്‍ഗ്രസ് എന്ന് പറയാന്‍ യോഗ്യത ഇല്ല: പി ജെ ജോസഫ്


കോട്ടയം: യുഡിഎഫിനെ തകര്‍ത്ത്   കെഎം മാണിയുടെ പൈതൃകത്തെ സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടുവാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിനെറ്റ തിരിച്ചടിയാണ് കോടതി വിധി എന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.  കെ.എം.മാണി എഴുതി തയാറാക്കിയ ഭരണഘടനയെ അംഗ കരിക്കാത്ത ജോസ് കെ.മാണിക്ക് കേരളാ കോണ്‍ഗ്രസ് എന്ന് പറയാന്‍ പോലും അവകാശമില്ല എന്നും അദ്ധേഹം പറഞ്ഞു.

കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പിന്തുണ കൊടുക്കുവാനുള്ള ജോസ് കെ മാണിയുടെ നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പിജെ ജോസഫ് പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും, അഴിമതിക്കെതിരെയും സന്ധിയില്ലാ സമരത്തിന് കേരള കോണ്‍ഗ്രസ് എം നേതൃത്വം നല്‍കിക്കൊണ്ട് യുഡിഎഫിനെ കൂടുതല്‍ ശക്തമാക്കുമെന്നും ജഖ ജോസഫ് എംഎല്‍എ പറഞ്ഞു.


കേരളകോണ്‍ഗ്രസ് എം കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.

അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, ജോയി എബ്രഹാം എക്‌സ് എം പി, ടി.യു കുരുവിള ഋഃ ങഘഅ,ജോണി നെല്ലൂര്‍ എക്‌സ് എംഎല്‍എ , സാജന്‍ ഫ്രാന്‍സീസ്, കെ.എഫ് വര്‍ഗ്ഗീസ്, ഏലിയാസ് സഖറിയാ , പ്രിന്‍സ് ലൂക്കോസ്, അജിത്ത് മുതിരമല , തോമസ് കുന്നപ്പള്ളി, ജയിസണ്‍ ജോസഫ്, മേരി സെബാസ്റ്റ്യന്‍, വി.ജെ.ലാലി, മെക്കി ജയിംസ്, സ്റ്റീഫന്‍ ചാഴികാടന്‍ ,പോള്‍സണ്‍ ജോസഫ് , മുത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കല്‍, മാത്തൂര്‍ മോഹന്‍ കുമാര്‍ ,കുര്യന്‍ പി.കുര്യന്‍, എ.സി. ബേബിച്ചന്‍, സി.വി.തോമസുകുട്ടി, ജോര്‍ജ് പുളിങ്കാട്, ജഇ ലൈലോ , ഇ.ഉ. വല്‍സപ്പന്‍ , ജോണ്‍ ജോസഫ്, പ്രസാദ് ഉരുളികുന്നം, സ്റ്റീഫന്‍ പാറാവേലി, അജി കെ.ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു