Latest News
Loading...

തെക്കേക്കര ടൗണും പേട്ട മാർക്കറ്റും കണ്ടയിൻമെന്റ് സോണിൽ നിന്നും പുറത്ത്



പൂഞ്ഞാർ തെക്കേക്കര ടൗൺ വാർഡ് കണ്ടയിൻമെന്റ് സോണിൽ നിന്നും ഒഴിവായി. ഈരാറ്റുപേട്ട നഗരസഭയിലെ 20, 27 വാർഡുകളെയും ഒഴിവാക്കി. ഇതോടെ വലിയ ആശ്വാസമാണ് പൊതുജനത്തിന് ലഭിക്കുക.

പൂഞ്ഞാർ ടൗൺ ഉൾപ്പെടുന്ന പ്രദേശം കണ്ടയിൻമെന്റ് സോണിൽ പെട്ടതോടെ അവശ്യ സാധനങ്ങൾ വില്ക്കുന്ന കടകൾ മാത്രമാണ് തുറന്നിരുന്നത്. ഈരാറ്റുപേട്ട മാർക്കറ്റും പുതിയ ഉത്തരവോടെ  തുറന്നു പ്രവർത്തിക്കാനാകും.