Latest News
Loading...

ജിവി രാജ സ്റ്റേഡിയം തകരാര്‍ പരിഹരിക്കും. പി.സി ജോര്‍ജ്ജ് എംഎല്‍എ

  

കേണൽ ജി വി രാജാ സ്റ്റേഡിയം കോംപ്ലെക്സിന്റെ കേടുപാടുകൾ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പി സി ജോർജ് എം എൽ എ പറഞ്ഞു. കേണൽ ജി വി രാജായുടെ സ്മരണക്കായി സ്ഥാപിച്ച സ്റ്റേഡിയതിന്നു  കേടുപാടുകൾ ഉണ്ടായത് നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് എം എൽ എ കേടുപാടുകൾ അടിയന്തിരമായി പരിഹരിക്കുമെന്ന് അറിയിച്ചത്.

 


  നിർമാണത്തിലെ അപാകതകൾ മൂലം ചൊർന്നൊലിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ ചോർച്ച മാറ്റുക, പുറം ഭിത്തിയുടെ അപാകതകൾ, ഗ്രൗണ്ടിൽ നിന്ന് വെള്ളം ഒഴുകി പോകുന്ന ഓട മണ്ണടിഞ്ഞു തടസ്സപ്പെട്ടത് നന്നാക്കൽ എന്നിവയാണ് ചെയ്യുന്നത്.

 


ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദ് തോമസ്  ദ്രോണാചാര്യ കെ പി തോമസ് മാഷ്, എസ് എം വി സ്കൂൾ പ്രിൻസിപ്പൽ ജോൺസൻ ജോസഫ്, ആർ നന്ദകുമാർ,
ജോസിറ്റ് ജോൺ, റ്റി ഡി ജോർജ്, എ സി ജോർജ്, ജോയ് സ്കറിയ, പി ജി പ്രമോദ് കുമാർ, എന്നിവർ എം എൽ എ യോടൊപ്പം പങ്കെടുത്തു 




Post a Comment

0 Comments