ശിലാഫലകം പുനസ്ഥാപിച്ചുപാലാ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെഎം മാണിയുടെ പേര് ഉള്‍പ്പടുത്തിയ ശിശിലാഫലകം  പുനസ്ഥാപിച്ചു.  സ്‌കൂളിനായി നിര്‍മ്മിച്ച രണ്ടാമത് ബഹുനില മന്ദിര സമുച്ചയത്തിന്റെ തറക്കല്ലിടീലിനോട് അനുബന്ധിച്ച് കെ.എം.മാണി സ്ഥാപിച്ച  ശിലാഫലകം ഇക്കഴിഞ്ഞ ദിവസം നടന്ന മന്ദിരോത്ഘാടനത്തോടനുബന്ധിച്ച് സ്‌കൂള്‍ ഭിത്തിയില്‍ സ്ഥാപിയ്ക്കപ്പെട്ടിരുന്നില്ല. ഇതില്‍ വലിയ പ്രതിഷേധം ഉയരുകയും കേരള കോണ്‍. (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അധികൃതര്‍ക്ക് പരാതി നല്‍കുകയും ചിലരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ശിലാഫലകം ഭിത്തിയില്‍ സ്ഥാപിക്കാത്തതെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.


സമയക്കുറവാണ് കാരണമെന്ന് സ്‌കൂള്‍ അധികൃതര്‍ ന്യായം പറഞ്ഞെങ്കിലും പരാതിക്കാര്‍ തൃപ്തരായിരുന്നില്ല. ഇതേതുടര്‍ന്ന് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും ഉടന്‍ തറക്കല്ലിട്ട ശിലാഫലകം സ്‌കൂള്‍ മന്ദിരത്തില്‍ ഉടന്‍് തന്നെ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതി പരിഹരിക്കുവാന്‍ തയ്യാറായതില്‍ ഫിലിപ്പ് കുഴികുളം സംതൃപ്തി രേഖപ്പെടുത്തി. പ്രശ്‌നം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഫലകം സ്ഥാപിക്കുന്നത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെയുള്ള അന്വേഷണത്തിലും ഉറച്ചു നില്‍കുന്നതായി അദ്ദേഹം അറിയിച്ചു.