Latest News
Loading...

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ ജൂബിലി ആഘോഷം ജനകീയമാക്കി കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി



എഐസിസി അദ്ധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ  സാമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 17 ന് 5 ന് പൊതുജനങ്ങള്‍ക്ക് തത്സമയം കാണുന്നതിന് പാലായിലുംബ്ലോക്കിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിലുംലൈവ് ടെലികാസ്റ്റ്  നടത്താന്‍ബ്ലോക്ക് കമ്മറ്റി തീരുമാനിച്ചു.


പാലാ ടൗണില്‍ ളാലം ജംഗ്ഷനില്‍ 4.30 മുതല്‍ 6.30 വരെ ബിഗ് സ്‌ക്രീനില്‍ ഉദ്ഘാടനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരെ ആദരിക്കല്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ ,മികച്ച കൃഷിക്കാരെ ആദരിക്കുക തുടങ്ങിയവ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നിയമസഭാംഗത്വ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തും.

ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ചെയര്‍മാനായി 81 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ബിജോയി എബ്രാഹം, ജോഷി കെ ആന്റണി, സന്തോഷ് കുര്യത്ത്. പ്രസാദ് കൊണ്ടൂപ്പറമ്പില്‍, സിബി പുറ്റനാനി, ഹരിദാസ് അടമത്ര എന്നിവര്‍ മണ്ഡലം തല പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കം. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ ചന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്തു.


രാജന്‍ കൊല്ലം പറമ്പില്‍, ഷോ ജി ഗോപി, സന്തോഷ് മണര്‍കാട്ട്, എ.എസ്സ് തോമസ് ,ബിബിന്‍ രാജ്, ജോണ്‍ സി നോബിള്‍, ഹാരിഷ് അബ്രഹാം, ബോസ് ടോം, പ്രിന്‍സ് വി സി, രാഹുല്‍ പി.എന്‍ ആര്‍ ,ഗീതാ രാജു, പ്രേംജിത്ത് എര്‍ത്തയില്‍, തോമസുകുട്ടിനെച്ചിക്കാട്ട്, ജോഷി നെല്ലിക്കുന്നേല്‍, പ്രദീപ് പ്ലാച്ചേരില്‍ ,രാജു കോനാട്ട്, റോയി വല്ലയില്‍, റെജി തലക്കുളം, ജോസ് മറ്റമുണ്ടയില്‍ ,തോമസ് പാലക്കുഴയില്‍, വക്കച്ചന്‍മേനാംപറമ്പില്‍,  തോമസ് ഞ ഢജോസ്, ടോണി തൈപ്പറമ്പില്‍ സോമശേഖരന്‍ നായര്‍ ,സുരേഷ് കൈപ്പട, ബിനോയി കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.