Latest News
Loading...

ജില്ലയിലെ മൂന്നു സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം; ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



 വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍നിന്നും ഒരു കോടി രൂപ വീതം ചിലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ 90 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍, ചേനപ്പാടി, തൊണ്ണംകുഴി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളുടെ പുതിയ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും.

.



പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ഇതേ സമയം സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ എം.എല്‍.എമാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും.

.



കിടങ്ങൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്കൂളിലെ കെട്ടിടത്തില്‍  ആറു ക്ലാസ്മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, മൂന്ന് ടോയ്ലറ്റുകള്‍ എന്നിവയാണുള്ളത്. ചേനപ്പാടി സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ ആറു ക്ലാസ് മുറികളും നാല് ടോയ്ലറ്റുകളും കിച്ചണും ഡൈനിംഗ് ഹാളും വാഷ് ഏരിയയും  സജ്ജീകരിച്ചിട്ടുണ്ട്. തൊണ്ണംകുഴി എല്‍.പി സ്കൂളിലെ കെട്ടിടത്തില്‍ ആറു ക്ലാസ്മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം അഞ്ച് ടോയ്ലറ്റുകള്‍ എന്നിവയുമുണ്ട്. മൂന്നു കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പാണ് നിര്‍മിച്ചത്.

.



ഉദ്ഘാടനച്ചടങ്ങിനെത്തുടര്‍ന്ന്  10.30ന് സംസ്ഥാനത്തെ 54 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കോട്ടയം ജില്ലയിലെ താഴത്തുവടകര ഗവണ്‍മെന്‍റ് എച്ച്.എസ്.എസ്, ഇടനാട് ജി.എല്‍.പി.എസ്, വെളിയന്നൂര്‍ ജി.എല്‍.പി.എസ് എന്നീ സ്കൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. യഥാക്രമം രണ്ടു കോടി, 1.14 കോടി, 62.5 ലക്ഷം എന്നിങ്ങനെയാണ് ഈ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി ചെലവഴിക്കുന്നത്.

 


 

Post a Comment

0 Comments