Latest News
Loading...

നീറ്റ് പരീക്ഷ: ചാവറ, കാര്‍മല്‍ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങള്‍



നീറ്റ് പരീക്ഷ എഴുതാന്‍ നാളെ പാലായില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ അഭ്യര്‍ത്ഥിച്ചു. പാലാ ചാവറ പബ്‌ളിക് സ്‌കൂള്‍, കാര്‍മല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ സെന്ററുകള്‍. ആയിരത്തില്‍പരം കുട്ടികളാണ് പരീക്ഷ എഴുതാന്‍ എത്തുന്നത്. 

ചാവറ സ്‌കൂളില്‍ രാവിലെ 11 മുതല്‍ 1.30 വരെയാണ് പരീക്ഷാ ഹാളില്‍ പ്രവേശനം നല്‍കുന്നത്. കെ എസ് ആര്‍ ടി സിക്കു സമീപം മെയിന്‍ റോഡില്‍ നിന്നും പോലീസ് സ്‌റ്റേഷന്‍ റൂട്ടിലൂടെയും തൊടുപുഴ റോഡില്‍ നിന്നും ചാവറ സ്‌കൂളിലേയ്ക്കുള്ള റൂട്ടിലൂടെയും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇരു റോഡിന്റെയും മെയിന്‍ റോഡിലെ പ്രവേശന കവാടത്തുങ്കല്‍ കുട്ടികളെ ഇറക്കിയശേഷം ബൈപാസ്, തൊടുപുഴ റോഡ് എന്നീ ഭാഗങ്ങളില്‍ കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. 


രണ്ടു മുതല്‍ 5 വരെയാണ് പരീക്ഷ. പരീക്ഷയ്ക്ക്‌ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികളെ പുറത്തേയ്ക്ക് ഇറക്കുന്നത്. പുറത്തേയ്ക്കു വരുന്ന കുട്ടികളെ കൊണ്ടുപോകാന്‍ വാഹനം പ്രവേശന കവാടത്തുങ്കല്‍ എത്താന്‍ അനുമതി ഇല്ല. കാല്‍നടയായി വന്ന് കുട്ടികളെയും കൂട്ടി വാഹനം പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് എത്തി വേണം തിരികെ പോകാന്‍. കുട്ടികളെ കൂട്ടാന്‍ വരുന്നവരും തിക്കും തിരക്കും കൂട്ടാതെ സാമൂഹ്യ അകലം പാലിക്കണം. 

കാര്‍മ്മല്‍ സ്‌കൂളില്‍ വരുന്നവരും ഇതേ രീതിയിലാണ് കുട്ടികളെ ഇറക്കേണ്ടതും തിരികെ പോകേണ്ടതും. ഇതു സംബന്ധിച്ചു പോലീസിനും മറ്റ് അധികൃതര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാണി സി കാപ്പന്‍ അഭ്യര്‍ത്ഥിച്ചു.