ഫിറ്റ്‌ ഇന്ത്യ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി പാലാ അൽഫോൻസാ കോളേജ് എൻസിസി യൂണിറ്റും

പാലാ :ഓഗസ്റ്റ് 15ന് നാഷണൽ ലെവലിൽ  ഉദ്ഘാടനം ചെയ്യപ്പെട്ട  ഫിറ്റ്  ഇന്ത്യ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി ഫൈവ് കേരള ഗേൾസ് ബറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലാ അൽഫോൻസാ കോളേജിൽ,  ANO
ലെഫ് . അനു ജോസിന്റെ  നേതൃത്വത്തിൽ "ആരോഗ്യവും ഫിറ്റ്നസ്സും" എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാർ   സീരിയസ് നടത്തിവരുന്നു. 

ഇന്റർനാഷണൽ അതിലറ്റ് പിന്റോ  മാത്യു, നാഷണൽ നെറ്റ് ബോൾ താരം സൂസൻ ഫ്ലോറന്റീന, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ മിനു മാത്യൂസ്, എന്നിവർ ഓൺലൈൻ ക്ലാസുകൾ നയിക്കുകയും ചെയ്തു. ഫൈവ് കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സതീഷ് കൺവർ വെബ്ബിനാറിൽ  പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.