തോട്ടില്‍ മുങ്ങിയ കാര്‍ നന്‍മക്കൂട്ടത്തിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു

മൂന്നിലവ് കടപുഴയില്‍ നിയന്ത്രണംവിട്ട് തോട്ടില്‍വീണ കാര്‍ ഈരാറ്റുപേട്ട നന്‍മക്കൂട്ടത്തിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. ഇന്ന് വൈകിട്ടാണ് കാര്‍ തോട്ടില്‍പതിച്ചത്. 

കാര്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. നന്‍മക്കൂട്ടം പ്രവര്‍ത്തകര്‍ വെള്ളത്തില്‍ മുങ്ങി കയര്‍ കെട്ടിയാണ് വാഹനം കരയ്‌ക്കെത്തിച്ചത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും സഹായത്തിനെത്തി.

നന്‍മക്കൂട്ടം പ്രവര്‍ത്തകരായ അഷ്‌റഫ്കുട്ടി, ഫസില്‍, പരീക്കുട്ടി, ഫൈസല്‍ എന്നിവരും മറ്റ് നാലംഗസംഘവും നേതൃത്വം നല്‍കി