പൂഞ്ഞാറില്‍ അണുനശീകരണം നടത്തി



കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ച പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പൂഞ്ഞാര്‍ ടൗണിലും പരിസരത്തും അണുനശീകരണം നടത്തി. ഈരാറ്റുപേട്ട നന്‍മക്കൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. 


പ്രാഥമിക ആരോഗ്യകേന്ദ്രം, പൂഞ്ഞാര്‍ ടൗണ്‍, പെട്രോള്‍ പമ്പ്, ബാങ്കുകള്‍, എടിഎമ്മുകള്‍, ടൗണിലെയും പരിസരത്തെയും വ്യാപാര സ്ഥാപനങ്ങള്‍, ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അണുനാശിനി തളിച്ച് ശുചീകരിച്ചു. 


നന്‍മക്കൂട്ടം പ്രസിഡന്റ് അഷ്‌റഫുകുട്ടി, മാഹിന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എംസി വര്‍ക്കി, ബ്ലോക്ക് സെക്രട്ടറി സിബി തോമസ്, ബിജു പുത്തന്‍പു, സണ്ണി പോള്‍, കുര്യാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.