ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു

തിരുവല്ലയിൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു. വള്ളംകുളംളം സ്വ​ദേ​ശി കെ.​കെ. സോ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​മ​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഓഗസ്റ്റ് 24-ാം തീയതിയാണ് സോമന് തീപ്പൊള്ളലേറ്റത്. കുടുംബ വഴക്കാണ് കാരണം. ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന സോമന്റെ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സം​ഭ​വ​ത്തി​ൽ ഭാ​ര്യ രാ​ധാ​മ​ണി​യെ പോ​ലീ​സ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.