മീനച്ചില്‍ പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് കേസുകളില്ലമീനച്ചില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എല്ലാ കേസുകളും നെഗറ്റീവ്. 50 പേരെയാണ് ഇന്ന് പരിശോധിച്ചത്.

കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു പരിശോധന. പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ ആഴ്ചകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു രോഗവ്യാപനമുണ്ടോ എന്ന് കണ്ടെത്താന്‍ ആന്റിജന്‍ പരിശോധന നടത്തിയത്. 

പഞ്ചായത്തിലെ ജീവനക്കാര്‍, ഓട്ടോഡ്രൈവര്‍മാര്‍, ആശാപ്രവര്‍ത്തകര്‍ അടക്കം പരിശോധനയില്‍ പങ്കെടുത്തു.