ക്ഷീര കർഷകരുടെ ജീവിത നിലവാരം ഉയർത്തും: മാണി സി കാപ്പൻ

ഭരണങ്ങാനം: പാലുൽപാദനം വർദ്ധിപ്പിക്കുന്നതിലൂടെ ക്ഷീരകർഷകരുടെ ജീവിത നിലവാരം ഉയർത്താനാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിൽ സർക്കാർ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയിലായ കർഷകർക്കു പദ്ധതി ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ജി ശ്രീലത പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സാബു എ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൗളിറ്റ് തങ്കച്ചൻ, മോളി ബേബി, ബിന്ദു ശ്യാം, അൽഫോൻസാ ദോസ്, നാരായണൻ നായർ, ജെസി ജോസ്, സരോജനി രാജപ്പൻ, ജോസഫ് സെബാസ്റ്റ്യൻ, മാത്തുക്കുട്ടി മാത്യു, ബീന സജി, ട്രീസ സെബാസ്റ്റ്യൻ, അനുമോൾ മാത്യു, വൽസമ്മ ജോൺ, വിനോദ് വേരനാനി, ക്ഷീര വികസന ഓഫീസർ ലതീഷ്കുമാർ പി വി എന്നിവർ പ്രസംഗിച്ചു.

പാലുല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ക്ഷീരകർഷക മേഖലയിലേയ്ക്ക്  കൂടുതൽ ആളുകളെ ആകർഷി ക്കുന്നതിനും വേണ്ടിയാണ്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ 200 ഓളം കർഷകരെ മേഖലയിലേയ്ക്കു കൊണ്ടുവരാൻ സാധിക്കുമെന്ന് കരുതുന്നു. തുടർന്നു ഭരണങ്ങാനത്തെ മോഡൽ ഡയറി വില്ലേജാക്കി ഉയർത്തും. പാൽ സംഭരണം 2000 ലിറ്ററാക്കാനും സാധിക്കുമെന്ന് കരുതുന്നു.  ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 99 കറവമാടുകൾ, 16 കിടാരികൾ, തൊഴുത്ത് നിർമ്മാണം, നവീകരണം, കറവയന്ത്രം വാങ്ങൽ എന്നിവയ്ക്കു പുറമേ 152 കർഷകർക്ക് ധാതുലവണ മിശ്രിതം നൽകൽ മുതലായവ നടപ്പാക്കും.