റാങ്ക് ജേതാവിന് അഭിനന്ദനവുമായി എം എൽ എ വീട്ടിലെത്തി

രാമപുരം: വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കോഴ്സുകൾ തെരഞ്ഞെടുത്താൽ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ രാമപുരം വാരിയാനിയിൽ അഞ്ജലി ബാബുവിന് എം എൽ എ എക്സലൻസ് അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ജേതാവിൻ്റെ വീട്ടിലെത്തിയാണ് എം എൽ എ അവാർഡ് സമ്മാനിച്ചത്.

അഡ്വ പയസ് രാമപുരം, എം പി കൃഷ്ണൻനായർ, ടി വി ജോർജ്, എബി ജെ ജോസ്, ഷിനു രാമപുരം, പി എ മുരളി, ജയൻ കെ ജെ, അഞ്ജലിയുടെ മാതാപിതാക്കളായ ബാബു ഡി, പ്രിയ ബാബു തുടങ്ങിയവരും പങ്കെടുത്തു.