അംഗൻവാടികളുടെ പ്രവർത്തനങ്ങൾ മഹത്തരം: മാണി സി കാപ്പൻകടനാട്: പഠനം മധുരതരമാക്കുന്നതിൽ അംഗൻവാടികൾ നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കടനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഈന്തനാംകുന്നിൽ പുതുതായി നിർമ്മിച്ച അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗൻവാടി ജീവനക്കാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഇവർ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും അംഗൻവാടി ജീവനക്കാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും എം എൽ എ പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ പുത്തൻകണ്ടം അധ്യക്ഷത വഹിച്ചു. ഉഷ രാജു, സാലി തുമ്പമറ്റം, ആൻറണി ഞാവള്ളി, ബേബി ഉറുമ്പുകാട്ട്, റെജിമോൻ കരിമ്പാനി, ഷിലു കൊട്ടൂർ, പൗളിൻ ടോമി തുടങ്ങിയവർ പ്രസംഗിച്ചു.