കോടതി വിധി ആത്യന്തിക വിജയം സത്യത്തിന് എന്ന് തെളിയിച്ചു :- യൂത്ത് ഫ്രണ്ട് (M)

പാലാ : കേരളാ കോൺഗ്രസ് എം പാർട്ടിയുടെ രണ്ടില ചിഹ്നം ജോസ് കെ മാണിയുടെതായി അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷൻ്റെ വിധി ആത്യുന്തികമായി സത്യം മാത്രമേ വിജിയക്കു എന്ന് തെളിയിച്ചതായി യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡൻ്റെ രാജേഷ്  വാളിപ്ലാക്കൽ പറഞ്ഞു . കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റി പാലാ ടൗണിൽ മധുര പലഹാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയുകയായിരുന്നു അദേഹം.

അരനൂറ്റാണ്ടിലധികം കാലം കേരളത്തിലെ കർഷകർക്കായി അഹോരാത്രം പ്രയത്ന്നിച്ച കെ എം മാണിയുടെ പ്രസ്ഥാനത്തെ തകർക്കുവാൻ ശ്രമിച്ചവർക്കുള്ള ശക്തമായ തിരിച്ചടിയാണ്  ഇലക്ഷൻ കമ്മീഷൻ്റെ വിധി. 
ജോസ് കെ മാണിയെ ചെയർമാനായി അംഗികരിച്ചു കെണ്ടുള്ള വിധിയെ കേരളത്തിലെ യുവജനങ്ങൾ വലിയ പ്രതിക്ഷയോടെയാണ്ട്  കാണുന്നതെന്നും ...
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ യുവജന മുന്നേറ്റമുണ്ടാകുമെന്നും യോഗം വിലയിരുത്തി 

യൂത്ത്ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമോൻ മാടപ്പാട്ട് അധ്യക്ഷതവഹിച്ചു. ജോസുകുട്ടി പൂവേലി, സുനിൽ പയ്യപ്പള്ളി, അൻസാരി പാലയം പറമ്പിൽ, സോണി തെക്കേൽ, ഫെലിക്സ് വെളിയത്തുക്കുന്നേൽ, സിജോ പ്ലാത്തോട്ടത്തിൽ, തോമസുകുട്ടീ വരിക്കയിൽ, ബിനു പുലിയുറുമ്പിൽ, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, ബിനു മാളികപ്പുറം, അലൻ കിഴക്കേക്കുറ്റ്, റെനിറ്റോ താന്നിക്കൽ, ബിനീഷ് പാറംതോട്, സിബി കുറ്റിയാനി, മഹേഷ് ചാലിൽ, തുടങ്ങിയവർ പ്രസംഗിച്ചു .....