പാര്‍ലമെന്റ്റില്‍ കര്‍ഷകബില്ല് നിയമമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികളുടെയും എന്‍ ഡി എ യിലെ ചില ഘടകകക്ഷികളുടെയും എതിര്‍പ്പ് അവഗണിച്ചും രാജ്യസഭയില്‍ അംഗങ്ങളുടെ ഭേദഗതിപോലും അംഗീകരിക്കാതെയും സെലക്റ്റ് കമ്മിറ്റിക്ക് വിടാതെയും വോട്ടിംഗ് ഇല്ലാതെയും പാസാക്കിയ നടപടി ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും കര്‍ഷക ദ്രോഹ നടപടിയുമാണെന്ന് ജനതാദള്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌റ് പീറ്റര്‍ പന്തലാനി.
നിയമം നടപ്പില്‍ വരുമ്പോള്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രി. പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മറ്റി ഇല്ലാതാവുകയും പര മ്പരാഗത ഗ്രാമീണ ചന്തകള്‍ തകരുകയും അതുവഴി കുത്തകകള്‍ക്കും സബ്. കോപ്പറേറ്റ് ഏജന്റ്‌റ്മാര്‍ക്കും വാതില്‍ തുറന്ന് കൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഈ നടപടികള്‍ ക്കെതിരെ ശക്തമായ പ്രതിക്ഷേധവുമായി മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ എല്‍ ജെ ഡി പാലാ നിയോജകമണ്ഡലം കമ്മിറ്റി ഹെഡ്പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ കര്‍ഷക രക്ഷാ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍ണ്ണയില്‍ മാമച്ചന്‍ മുതലക്കുഴി , ജോണി ഈഴാറാകം, സാജു പഴേപറമ്പില്‍, ആന്‍ഡ്രൂസ് പാലത്തിങ്കല്‍, ബിജി പീറ്റര്‍, ജോസ് ആലക്കല്‍, സേവ്യര്‍ അറക്കല്‍, ജോര്‍ജ് പുള്ളോടത്തുകുന്നേല്‍, കണ്ണന്‍ പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments