ചുണ്ടിൽ പുഞ്ചിരി കൈവിടാതെ എല്ലാവരോടും സൗഹാർദ്ദ പരമായി ഇടപെട്ടിരുന്ന ആളായിരുന്നു ലിസി സെബാസ്റ്റ്യൻ. ഡിവിഷനിൽ ഉടനീളം ഓടിയെത്തിയിരുന്ന ലിസി, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവർക്കും സുഹൃത്തുമായിരുന്നു.
2000-ത്തിൽ പയ്യാനിത്തോട്ടം വാർഡിൽ നിന്നും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-15 കാലഘട്ടത്തിൽ 2 വർഷം വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015 - ൽ ജില്ലാ പഞ്ചായത്തിലേയ്ക്കായിരുന്നു മൽസരം . കേരള കോൺഗ്രസിന്റെ ശക്തയായ 2 ൽ മൽസരാർത്ഥി നിർമല ജിമ്മിയായിരുന്നു എതിരാളി. നിസാര വോട്ടുകൾക്ക് നിർമലയെ പരാജയപ്പെടുത്തി ലിസി സാന്നിധ്യമറിയിച്ചു.
എക്കാലവും പി.സി ജോർജിനൊപ്പം അടിയുറച്ച രാഷ്ട്രീയ ജീവിതമായിരുന്നു ലിസിയുടേത്. 2000-ത്തിൽ മൽസരിക്കുമ്പോൾ ജോർജ് കേരള കോൺഗ്രസ് ജോസഫായിരുന്നു. പിന്നീട് ജോർജും ജോസഫും തെന്നിയെങ്കിലും ലിസി, ജോർജിനൊപ്പം നിന്നു. നിലവിൽ കേരള ജനപക്ഷം സംസ്ഥാന ജനറൽ സെകട്ടറിയായിരുന്നു.
0 Comments