Latest News
Loading...

ലിസി സെബാസ്റ്റ്യന്റെ മൃതദേഹം വീട്ടിലെത്തിച്ചു

പുലര്‍ച്ചെ അന്തരിച്ച കോട്ടയം ജില്ലാ പഞ്ചായത്തംഗമായിരുന്ന ലിസി സെബാസ്റ്റ്യന്റെ മൃതശരീരം പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുള്ള സ്വവസതിയിലെത്തിച്ചു. രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ  നിരവധി പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ നടക്കും.