ബി.ജെ.പി. പ്രതിഷേധ പ്രകടനം നടത്തി.KT ജലീലിന്റെ കോലം കത്തിച്ചു

പാലാ :- സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി KT ജലീലിൽ രാജിവയ്ക്കണന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ ബി.ജെ.പി യുവമോർച്ച സംസ്ഥാന നേതാക്കളെയും പ്രവർത്തകരെയും പോലീസ് മർദ്ദിച്ചതിലും ലാത്തിച്ചാർജ്ജ് നടത്തിയതിലും പ്രതിഷേധിച്ച് ബി.ജെ.പി പാലാ നിയോജക മണ്ഡലത്തിൽ കരിദിനമാചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിക്കുകയും ചെയ്തു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. 

നിരോധിത തീവ്രവാദ സംഘടന സിമിയുടെ പ്രവർത്തകനായ K T ജലീലിന്റെ സ്വർണ്ണക്കടത്ത് ബന്ധം സംശയത്തിന് ഇടവരുത്തുന്നതാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുവാൻ വിളിക്കുന്ന സമയത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വിശുദ്ധ ഖുറാന്റെ മറപിടിച്ച് വർഗ്ഗീയ പ്രതിരോധം തീർക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്ന്   ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.


ബി ജെ.പി. സംസ്ഥാന സമിതിയംഗം എൻ.കെ. ശശികുമാർ, ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറി സരീഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ  സജീവ് K.K, ശുഭ സുന്ദർ രാജ്, മണ്ഡലം സെക്രട്ടറിമാരായ അജി കരൂർ, അനിൽ പല്ലാട്ട് , ട്രഷറർ ദീപു രാമപുരം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ സി മോഹൻ ,നേതാക്കളായ സദാശിവൻ കരൂർ, രാജീവ് മൂന്നിലവ്, മഹേഷ് B. നായർ,അനിൽ വി.നായർ, അരവിന്ദ് പാലാ, അനീഷ് ഇടമറ്റം, വിജയ് രാജു , സുബ്രമണ്യൻ നമ്പൂതിരി,അമൽ പനമറ്റം, സുധീഷ് നെല്ലിക്കൻ, ജിത്തു കൊടുമ്പിടി തുടങ്ങിയവർ  പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.