Latest News
Loading...

സാലറികട്ട് - സർക്കാർ പിന്തിരിയണം - KSTM


ജീവനക്കാരുടെയും  അധ്യാപകരുടെയും ശമ്പളം ആറ് മാസത്തേക്കു കൂടി കട്ട് ചെയ്യാനുള്ള സർക്കാർ തീരുമാനം മുഴുവൻ ജീവനക്കാരോടും അധ്യാപകരോടുമുള്ള കൊടിയ വഞ്ചനയാണ് എന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ആരോപിച്ചു. ശമ്പളം സർക്കാരിന്റെ ഔദാര്യമല്ല; ജീവനക്കാരുടെ അവകാശമാണെന്ന് കോടതി നിരീക്ഷിച്ചിട്ടും ഏകപക്ഷീയമായി ഓർഡിനൻസ് ഇറക്കി അഞ്ചു മാസമായി സർക്കാർ ശമ്പളം പിടിക്കുകയായിരുന്നു.



പിടിച്ച ശമ്പളം തിരികെ നൽകുമെന്ന് നൽകിയ വാഗ്ദാനം പാലിക്കാതെയാണ് വീണ്ടും സാലറി കട്ടിന് സർക്കാർ മുതിരുന്നത്. 2018 മുതൽ കേന്ദ്രം അനുവദിച്ച 5 ഗഡു ക്ഷാമബത്ത, 2019 മുതൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം എന്നിവയെ കുറിച്ച് വഞ്ചനാപരമായ മൗനം തുടരുമ്പോഴാണ് അടുത്ത സാലറി കട്ടിന് തയ്യാറായിരിക്കുന്നത്.



പബ്ലിക് റിലേഷൻ വകുപ്പ് വഴി കോടികൾ ചെലവഴിച്ചുള്ള  മുഖം മിനുക്കൽ, വിവിധ കമ്മീഷനുകളിൽ പാർട്ടി പ്രവർത്തകരെ കുടിയിരുത്തൽ, ഖജനാവിലെ പണം ഉപയോഗിച്ച് കൊലക്കേസ് പ്രതികളായ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കൽ തുടങ്ങിയ സർവ്വ ധൂർത്തും സ്വജന പക്ഷപാതവും തുടരുമ്പോഴാണ്  അധ്യാപകരുടെയും ജീവനക്കാരുടെയും കഴുത്തിന് വീണ്ടും പിടിക്കുന്നത്. 



പിടിച്ച ശമ്പളം 2021 ഏപ്രിൽ മുതൽ പിഎഫിൽ ലയിപ്പിക്കുന്നതും ജൂൺ മുതൽ പിൻവലിക്കാൻ അനുവദിക്കുന്നതും  അടുത്ത സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുവാൻ വേണ്ടിയാണ്. സാലറി കട്ട് ഇനിയും അടിച്ചേല്പിച്ചാൽ അതിനെതിരിൽ  അധ്യാപകരെ അണിനിരത്തി പോരാട്ടം നടത്തുമെന്ന് പ്രസിഡണ്ട് കെ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. 


യോഗത്തിൽ എ. എ. കബീർ, മിനി മോൾ ടീച്ചർ, വഹീദാ ജാസ്മിൻ, കെ. നൂഹ്, കെ. ഹനീഫ, നാസർ ഇ.എച്ച് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments