ജോസഫിനും മോന്‍സിനുമെതിരെ നടപടിയ്ക്ക് കേരള കോണ്‍ഗ്രസ്നിയമസഭയില്‍ റോഷി അഗസ്‌ററിന്റെ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജോസ് കെ മാണി. റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് പിജെ ജോസഫും മോന്‍സ് ജോസഫും ലംഘിച്ചു. അവര്‍ക്കെതിരെ നിയമ  നടപടി സ്വീകരിക്കും. വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്റ്റിയറിംഗ് കമ്മറ്റിയാണ്. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തു. പാര്‍ട്ടി ഏകകണ്ഠമായി നടപടിയെടുക്കണമെന്നാണ് തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അയോഗ്യത നടപടിയുമായി കത്ത് നല്‍കും. 


നിയമസഭയുടെ രേഖയില്‍ റോഷി അഗസ്റ്റിനാണ് ഔദ്യോഗിക  വിപ്പ്. ഇലക്ഷന്‍ കമ്മീഷന്‍ യഥാര്‍ത്ഥ പാര്‍ട്ടി ആരാണെന്നും ചിഹ്നം ആര്‍ക്കാണെന്നും പറഞ്ഞിട്ടുണ്ട്. 

ശരിയായ തീരുമാനം ശരിയായ സമയത്തെടുക്കും. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് വേഗത്തില്‍ തന്നെ രാഷ്ട്രീയ നിലപാട് എടുക്കുമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.