കേരളാ കോണ്‍ഗ്രസ് (എം) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുസ്വര്‍ണ്ണകള്ളകടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവാശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാര്‍ട്ടി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ പാര്‍ട്ടി സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടി അഡ്വ ജോയി എബ്രാഹം എക്‌സ് എം.പി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പന്‍, തോമസ് ഉഴുന്നാലില്‍, സന്തോഷ് കാവുകാട്ട്, ജോസ് മോന്‍ മുണ്ടക്കല്‍, പ്രസാദ് ഉരുളികുന്നം, ജോസഫ് കണ്ടത്തില്‍, തങ്കച്ചന്‍ മണ്ണൂശേരി, എബ്രാഹം തോമസ്, റിജോ ഒരപ്പാന്‍ കുഴി എന്നിവര്‍ പ്രസംഗിച്ചു