പൂഞ്ഞാർ ടൗണിൽ കേരള കോൺഗ്രസ്‌ (എം) ആഹ്ലാദപ്രകടനം നടത്തിജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസ്‌ (എം) ആണ് യഥാർത്ഥ കേരള കോൺഗ്രസെന്ന്, കേന്ദ്ര ഇലെക്ഷൻ കമ്മീഷന്റെ വിധിയോടുകൂടി എല്ലാവർക്കും ബോധ്യമായെന്ന് കേരള കോൺഗ്രസ്‌ (എം)പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി. 

കെ എം മാണിസാറിന്റെ ഓർമകളെപോലും ഇല്ലാതാക്കി കേരള കോൺഗ്രസ്‌ (എം)പാർട്ടി കുതന്ത്രത്തിലൂടെ പിടിച്ചെടുക്കാനുള്ള പിജെ ജോസഫിന്റെയും കൂട്ടാളികളുടെയും ശ്രമം,കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടുകൂടി  പരാജയപ്പെട്ടെന്നും  ജനങ്ങളുടെ പിന്തുണയില്ലാത്ത ഏതാനും നേതാക്കളുടെ കൂട്ടം മാത്രമാണ് പിജെ ജോസഫിന്റെ കൂടെയുള്ളതെന്നും, അവരൊക്കെ കേരള രാഷ്ട്രീയത്തിൽ ഗതിയില്ലാതലയുമെന്നും കേരള കോൺഗ്രസ്‌ (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി  അഭിപ്രായപ്പെട്ടു.

ഇലക്ഷൻ കമ്മീഷന്റെ വിധിയെ അനുകൂലിച്ച്  പൂഞ്ഞാർ ടൗണിൽ ആഹ്ലാദപ്രകടനവും  നടത്തി.തോമസുകുട്ടി മുതുപുന്നക്കൽ, ദേവസ്യാച്ചൻ വാണിയപ്പുര,ജാൻസ് വയലിക്കുന്നേൽ,സോജൻ ആലക്കുളം, ഷോജി അയലൂക്കുന്നേൽ,വിപി നാസർ,റോയി വിളക്കുന്നേൽ,ജോസ് കോട്ടയിൽ,ജോഷി മൂഴിയാങ്കൽ,റെജി ഷാജി, ജോസ് വടകര, ജോസ് കുന്നത്ത്,അലൻ ആഗസ്റ്റിൻ,സിബി സെബാസ്റ്റ്യൻ,അലക്സ്‌ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.