കടുത്ത കര്‍ഷക പ്രക്ഷോപത്തെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷിക ബില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഭൂമി ലഭ്യമാക്കുന്നതിനും, കര്‍ഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് സൗജന്യമായും, സബ്‌സിഡിയായും ലഭിച്ചു വന്നിരുന്ന സേവനങ്ങള്‍ ഇനി മുതല്‍ പൈസ കൊടുത്ത് വാങ്ങേണ്ട സ്ഥിതി വരും. കൃഷിയിടങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്നതോടെ കാര്‍ഷിക ബില്ല് രാജ്യത്തെ കര്‍ഷകരുടെ മരണമണിയായിരിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി വിലയിരുത്തി. കരാര്‍ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാര്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും കരിനിയമത്തിലൂടെ കൃഷിക്കാരെ ദുരിതത്തിലാക്കാനേ മോദി സര്‍ക്കാരിന്റെ ഈ ബില്‍ ഉപകരിക്കുകയുള്ളൂ എന്നും യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ജേക്കബ് ആഴാത്ത് അഭിപ്രായപ്പെട്ടു.
കാര്‍ഷിക ഉല്പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക കരാര്‍ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവ പ്രതിപക്ഷ പാര്‍ട്ടികളുടെയും ഭരണപക്ഷത്തെ കാര്‍ഷിക സ്വാധീന മേഖലയില്‍ നിന്നുള്ള പാര്‍ട്ടികളുടേയും എതിര്‍പ്പ് വകവയ്ക്കാതെയാണ് കേസര്‍ക്കാര്‍ ബില്‍ പാസ്സാക്കിയത്. റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരികയും, കര്‍ഷകര്‍ക്ക് മുന്‍കൂറായി പണം നല്‍കി, വ്യാപകമായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കരാര്‍ കൃഷി ചെയ്ത് വന്നിരുന്നത് ഈ നിയമ നിര്‍മ്മാണ മൂലം ഇത്തരം കരാര്‍ കൃഷികള്‍ക്ക് നിയമ സാധ്യത ലഭിക്കുകയും, ഭാവിയില്‍ ചെറുകിട കര്‍ഷകള്‍ തുടച്ചു നീക്കപ്പെടുകയും ചെയ്യും
കാര്‍ഷികോല്പന്നങ്ങളുടെ കുത്തകവത്കരണം മാത്രമായിരിക്കില്ല ഈ ബില്ലിലൂടെ കൃഷിക്കാര്‍ക്ക് തിരിച്ചടിയുണ്ടാവുക കര്‍ഷകര്‍ കൃഷി ചെയ്യേണ്ട വിളകളും അതിന് ഉപയോഗിക്കേണ്ട വിത്ത് ഇനങ്ങളും കുത്തകള്‍ തന്നെ തീരുമാനിക്കണ്ട സാഹചര്യം ഉണ്ടാകും. ഇത്രയും കാലം കൃഷിക്കാരുടെ താല്പര്യങ്ങളായിരുന്നു കൃഷിയിടങ്ങളില്‍ പരീക്ഷിച്ചിരുന്നത് എന്നത് ഇനി മുതല്‍ കോര്‍പ്പറേറ്റുകളുടെ താല്പര്യം ആയിരിക്കും കൃഷിയിടങ്ങളില്‍ കാണുക. കര്‍ഷകര്‍ കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന വിപണിയില്‍ നിസ്സഹരായി നോക്കി നില്‍ക്കുന്നത് നമ്മള്‍ക്ക് കാണേണ്ടിവരും. അവശ്യവസ്തു നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവും വളരെ ആസൂത്രിതമാണ്.
ഈ നിയമം മൂലമാണ് പല അവശ്യസാധനങ്ങള്‍ക്കും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ കമ്പോളത്തില്‍ പിടിച്ചു നിര്‍ത്തിയിരുന്നത് ഈ നിയമം മാറുന്നതോടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാകുകയും ഇതിന്റെ നിയന്ത്രണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് പോകുകയും വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് വരികയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകും ചെയ്യും. കൃഷി സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ഒരോ സംസ്ഥാനത്തും ഓരോ ജില്ലയിലും വ്യത്യസ്ഥമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഉള്ള ഇന്ത്യ പോലുളള ഒരു രാജ്യത്ത് ഒരു ഏകീകൃത കൃഷി നിയമം തികച്ചും അശാസ്ത്രീയമാണ്. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന ഈ ബില്‍ തികച്ചും ഭരണഘടനാ വിരുദ്ധമാണ്.
കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി കുര്യന്‍ തുരുത്തി യിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.എച്ച്. നൗഷാദ്, വര്‍ക്കിച്ചന്‍ വയം പോത്തനാല്‍, ബിനോ മുളങ്ങാശേരി, ജോയി പാതാഴ, റ്റോം തോമസ്, അനുരൂപ്. പി, ജോമോന്‍ മണ്ണൂര്‍, ലിമ്മി പരവരാകം, ജോസ് തയ്യില്‍ കുഴിത്തോട്ട്, സി.കെ മോഹനകുമാര്‍, ഫെബിന്‍ വെട്ടൂണിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments