Latest News
Loading...

ഗ്രാമങ്ങളുടെ പുരോഗതി ലക്ഷ്യ മാക്കി വികസന പ്രവത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം -മാണി സി കാപ്പന്‍ എം എല്‍ എ kappan thalandu


 ഗ്രാമങ്ങളുടെ സമഗ്രമായ വികസനമാണ് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രധാന മെന്ന് മാണി സി കാപ്പന്‍ എം എല്‍ എ.   ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളെ  അടിസ്ഥാന വികാനത്തിലൂടെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 




തലനാട് പഞ്ചായത്തില്‍ കഴിഞ്ഞ  ഒരു വര്‍ഷം 3 കോടി 25 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങക്ക് ഫണ്ട് അനുവദിച്ചു അതിന്റെ പ്രവര്‍ത്തനങ്ങള്‍ പല ഘട്ടത്തിലായി നടക്കുകയാണ്.  ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 80 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. 


ഇല്ലിക്കല്‍ കല്ല്, അയ്യമ്പാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ബ്രഹുത്തായ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.  പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എം എല്‍ എ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. 


പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനവും പുതിയറോഡുകളുട നിര്‍മ്മാണ ഉദ്ഘാടനവും എം എല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആര്‍ പ്രേംജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സതി വിജയന്‍,  ബ്ലോക്ക് മെമ്പര്‍ രോഹിണി ഭായി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ആശ രാജു, എ എന്‍ രാമകൃഷ്ണന്‍, എ കെ വിനോദ്, ലിന്‍സി ലാലിച്ചന്‍,  , 



ജോണി തോമസ്, മനോജ് വി കെ, മോഹന്‍കുമാര്‍, മേരിക്കുട്ടി ആന്‍ഡ്റൂസ്, ഷീജ സുബൈര്‍, ഡാലിയ ജോസഫ്, സതി വിജയന്‍  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ രാജേന്ദ്ര പ്രസാദ്, സഞ്ചു കണ്ടോത്തിമല, ജോണി ജോസഫ്, എന്‍ റ്റി കുര്യന്‍, സി കെ നസീര്‍, താഹ അടുക്കം, കെ റ്റി ഷാജി എന്നിവര്‍ പ്രസംഗിച്ചു



Post a Comment

0 Comments