കേരള കോണ്‍.(എം) ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയും പിന്നീട് പി.ജെ. ജോസഫിനൊപ്പമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്ത ജനപ്രതിനിധികളും പാര്‍ട്ടി വിട്ട് മറുചേരികളില്‍ അഭയം തേടിയവര്‍ക്കും അയോഗ്യത ഉണ്ടാവുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. അയോഗ്യരല്ലാതാവണമെങ്കില് ജോസ്.കെ.മാണി ക്ക് കൂറു പ്രഖ്യാപിക്കേണ്ടി വരും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ്.കെ.മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ് എം നെ അംഗീകരിച്ച ഉത്തരവ് വന്നതോടെ പാര്‍ട്ടിയില്‍ നിന്നും വിട്ടു നിന്ന നിരവധി ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പിന്തുണയുമായി ജോസ്.കെ.മാണിയുടെ മുമ്പില്‍ എത്തിയിരുന്നു. തെറ്റിദ്ധാരണകളുടെയും പ്രലോഭനങ്ങളിലൂടെയും പാര്‍ട്ടി വിട്ടവര്‍ക്ക് ഉപാധികളില്ലാതെ തിരികെ വരാന്‍ അവസരം നല്കുവാനാണ് ധാരണ.
തിരികെ പിന്തുണ പ്രഖ്യാപിക്കാത്തവരെ അയോഗ്യരാക്കുവാന്‍ നിയമ നടപടിയും ഉണ്ടാവും. ഇതിനു മുമ്പായി അതാതു സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികളുടെ യോഗം പ്രത്യേകം വിളിച്ചു ചേര്‍ക്കും. പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിരവധി സിറ്റിംഗ് മെമ്പര്മെര്പാര്ട്ടി നടപടിക്ക് വിധേയരാവേണ്ടി വരും.
കൂറുമാറ്റ ചട്ടപ്രകാരം അയാഗ്യരാവുന്നവര്ക്ക് 6 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാവും. കേ.കോണ്‍. (എം) തീരുമാനം പലരെയും മത്സര രംഗത്തു നിന്നും പിന്തിരിപ്പിക്കുന്നതിന് ഇടയാക്കും. ഇതു വരെ ജോസഫ് വിഭാഗം എന്ന് അറിയപ്പെട്ടവര്‍ ഇന്നു മുതല്‍ ഒരു പാര്‍ട്ടിയുടേയും പേരില്‍ അറിയപ്പെടുവാന്‍ കഴിയില്ലാത്തതിനാല്‍ മറ്റ് അണികള്‍ക്ക് സ്വതന്ത്രരായി മാത്രമെ മത്സരിക്കുവാനും കഴിയൂ.
ഏതെങ്കിലും പുതിയ പേര് സ്വീകരിക്കും വരെ സ്വതന്ത്രമായി മാത്രമെ പ്രവര്‍ത്തിക്കുവാനും കഴിയു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവ് ജോസഫ് വിഭാഗത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.