തോട്ടവിളകളുടെ നിര്‍വചനത്തില്‍ കൂടുതൽ കൃഷികൾ ഉൾപ്പെടുത്തണം. ജോസ് കെ മാണി

1963 ലെ കേരളാ ഭൂപരിഷ്‌ക്കരണ നിയമത്തിലെ 2(44)വകുപ്പ് പ്രകാരം നിലവില്‍ തെയില, കാപ്പി, കൊക്കോ, റബര്‍, ഏലം, കറുവ എന്നിമ മാത്രമാണ്. കേരളത്തിലെ തോട്ടവിളകള്‍ എന്നും ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഭൂമിയുടെ ഉപയോഗം മാറ്റാതെ കൃഷിചെയ്യാവുന്നതും കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായ കൃഷികളായ അവോക്കാഡോ, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍,   ഗ്രാമ്പു, പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ വിളകളെ ഭൂപരിഷ്‌ക്കരണ നിയമത്തിലെ 2(44) വകുപ്പില്‍ തോട്ടവിളകളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ഈ മേഖലയിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണെന്ന് ജോസ് കെ മാണി എം.പി ആവശ്യെപ്പട്ടു. 

നിലവിലെ നിയമത്തിലുള്ള തോട്ടവിളകളെപ്പോലെ തന്നെ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന വിളകളാണിവ. ഒരേക്കര്‍ റബറില്‍ നിന്നും പ്രതിവര്‍ഷം 47850 രൂപയും തെങ്ങില്‍ നിന്ന് 59460 രൂപയും നെല്ലില്‍ നിന്ന് 25668 രൂപയും കാപ്പിയില്‍ നിന്ന് 20368 രൂപയും തെയിലയില്‍ നിന്നും 9960 രൂപയും മാത്രം വരുമാനം ലഭിക്കുമ്പോള്‍ റംബൂട്ടാനില്‍ നിന്നും 5,60,000 രൂപയും അവോക്കാഡായില്‍ നിന്നും 7 ലക്ഷം രൂപയും മാംഗോസ്റ്റിനില്‍ നിന്ന് 6 ലക്ഷം രൂപയും പ്ലാവില്‍ നിന്ന് 3 ലക്ഷം രൂപയും വരുമാനം ലഭിക്കും.

പരമ്പരാഗത തോട്ടവിളകള്‍ സൃഷ്ടിക്കുന്നതിന്റെ മൂന്നിരട്ടി തൊഴിലവസരങ്ങള്‍ പുതുതായി നിര്‍ദേശിക്കുന്ന തോട്ടവിള കൃഷികള്‍ സൃഷ്ടിക്കും. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ടിലും പുതിയ തോട്ടവിളകള്‍ കൃഷിചെയ്യാന്‍ അനുവദിക്കണമെന്ന്‌ നിര്‍ദേശിച്ചിരുന്നു. ആയതിനാല്‍ ഭൂവിസ്തൃതി പരിധിയില്ലാതെ തന്നെ തോട്ടങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ തോട്ടവിളകള്‍ കൃഷിചെയ്യാന്‍ 1963 ലെ ഭൂപരിഷ്‌ക്കരണ നിയമത്തിലെ 2(44) വകുപ്പില്‍ മേല്‍ നിര്‍ദേശിച്ചിരിക്കുന്ന തോട്ടവിളകളെ കൂടി അടിയന്തിരമായി ഉള്‍പ്പെടുത്തണെന്നും എംപി പറഞ്ഞു.