കര്‍ഷക വിരുദ്ധമായ കാര്‍ഷിക പരിഷ്‌ക്കരണ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജോസ് കെ.മാണി എം.പി. ചെറുകിട കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്നും പുറത്താക്കി കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് വഴിയൊരുക്കുന്ന ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭത്തിന് കേരളാ കോണ്‍ഗ്രസ്സ് (എം) പിന്തുണക്കും.
വന്‍കിട ഭൂഉടമകള്‍ക്കും വിദേശഏജസികള്‍ ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ക്കും ഭൂവിനിയോഗം, വിളസംഭരണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വ്യാപാരം എന്നിവയില്‍ പൂര്‍ണ്ണസ്വാതന്ത്യം നല്‍കുന്ന ബില്ലുകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആഗോളകുത്തകകള്‍ക്ക് തീറെഴുന്നതാണ്.
വന്‍കിട കമ്പനികള്‍ നേതൃത്വം നല്‍കുന്ന കരാര്‍കൃഷിയ്ക്ക് വഴിയൊരുക്കുന്ന ഭേദഗതികള്‍ കേരളത്തെ സംബന്ധിച്ചും തിരിച്ചടിയാവും. അവശ്യസാധന നിയമപ്രകാരം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം ഈ ബില്ലോടു കൂടി ഇല്ലാതാവും.
ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളില്‍പ്പെട്ട നിയമനിര്‍മ്മാണം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. കര്‍ഷക വിരുദ്ധമായ ഈ നിയമഭേദഗതികള്‍ക്കെതിരായി സംസ്ഥാനത്തും കേരളാ കോണ്‍ഗ്രസ്സ് (എം) പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുംമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
0 Comments