Latest News
Loading...

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി ഭവനത്തിന് ശിലയിട്ടു


പാലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നിര്‍ന്ധനരായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്കുന്നതിന്റെ ഭാഗമായിട്ടുള്ള ജനമൈത്രി ഭവനത്തിന്റെ ശിലയിടീല്‍കര്‍മ്മം കോട്ടയം ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ പി എസ് നിര്‍വ്വഹിച്ചു. ജനമൈത്രി പോലീസിന്റെയും ജനസമിതിയുടെയും നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

.

പാലാ ഡി വൈ എസ് പി സാജു വര്‍ഗീസ്, ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി വിനോദ് പിള്ള, ചേര്‍ത്തല ഡി .വൈ എസ് പി കെ സുഭാഷ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ശിലയിട്ടത്. ഇടമറ്റം കെ റ്റി ജെ എം ഹൈസ്‌കൂളിലെ അതുല്യാ സജിക്കാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്.

.



ജനമൈത്രി ജില്ലാ അസിസ്റ്റന്‍് നോഡല്‍ ഓഫീസര്‍ സരസിജന്‍, പാലാ എസ് എച്ച് ഓ അനൂപ് ജോസ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, സ്‌കൂള്‍ മാനേജര്‍ ഫാ മാത്യു ചീരാംകുഴി, പ്രിന്‍സിപ്പല്‍ ബെന്നി തോമസ്, ജനമൈത്രി സബ്ബ് ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ എ എസ് ഐ സുരേഷ് കുമാര്‍ ആര്‍, ജനമൈത്രി സി ആര്‍ ഓ മാരായ സുദേവ് എസ്, ബിനോയി തോമസ്, ബിറ്റ് ഓഫീസര്‍ പ്രഭു കെ ശിവറാം, ജനസമിതിയംഗങ്ങളായ കെ.ആര്‍ സുരജ്, സജി വട്ടക്കാനാല്‍, ഡയാനാ, സന്തോഷ് മരിയസദനം, ബൈജു കൊല്ലംപറമ്പില്‍, ജോര്‍ജ് സന്മനസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments