തൃശൂരില്‍ വെച്ചുനടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച് സിപിഐഎം തിടനാട് ലോക്കല്‍ കമ്മിറ്റി മലയില്‍പറമ്പില്‍ സുരേന്ദ്രന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ വ്യാഴാഴ്ച വൈകിട്ട് 4മണിക്ക് പൊന്തനാലിലെ ഭവനത്തില്‍ വെച്ച് സിപിഐഎം കോട്ടയം ജില്ലാ സെക്രെട്ടറി വി. എന്‍ വാസവന്‍ കൈമാറും.
റ്റി മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്കല്‍ സെക്രെട്ടറി റെജി ജോക്കബ് സ്വാഗതം ആശംസിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോര്‍ജ്, രമ മോഹന്‍ ഏരിയ സെക്രെട്ടറി കുര്യക്കോസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും .
വീട്ടിലെ ഗൃഹനാഥന്‍ അടക്കാം മൂന്നുപേര്‍ രോഗികളാണ്. സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ ഇവര്‍ക്ക് വീട് ലഭിക്കാതെ വന്നതോടെ പൊതു ജനങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചുകൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയായത്
സിപിഐഎം കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനപ്രകാരം 2000 വീടുകളാണ് നിര്‍മ്മിക്കുന്നത.്