Latest News
Loading...

ആതിര കൃഷ്ണയ്ക്ക് സഹായം വേണം, ഇന്ന് രാത്രിയ്ക്ക് മുന്‍പ്



രണ്ട് കിഡ്‌നിയും തകരാറിലായി ഡയാലിസിസ് തുടര്‍ച്ചായായി ചെയ്തുവരുന്ന പാലാ മുത്തോലി സ്വദേശിനി ആതിര കൃഷ്ണ സുമനസുകളുടെ സഹായം തേടുന്നു. ഇത്തവണ ഡയാലിസിസിന് തുക കണ്ടെത്താനാവാത്തതിനാല്‍ ഇന്ന് (01.09.20) നടത്തേണ്ടിയിരുന്ന ഡയാലിസിസ് മുടങ്ങി. ഇനി ഇന്ന് വൈകിട്ട് എട്ടരയ്ക്കാണ് അടുത്ത സമയം അനുവദിച്ചിരിക്കുന്നത്. അതിനുളള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. 

ആറാം വയസില്‍ തുടങ്ങിയതാണ് ആതിരയുടെ ആശുപത്രി കയറിയിറക്കം. 12-ാം വയസില്‍ അമ്മയുടെ കിഡ്‌നി ആതിരയ്ക്ക് മാറ്റിവെച്ചു. മരുന്നുകള്‍ കഴിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇരു വൃക്കകളും തകരാറിലായി. വീണ്ടും വൃക്ക മാറ്റിവയ്ക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന്  താങ്ങാനാവാത്ത ചെലവാണ്.

ഉദാരമതികളുടെ സഹായം ലഭിച്ചാല്‍ ഇന്ന് വൈകിട്ട് അനുവദിച്ച സമയത്ത് ഡയാലിസിസ് നടത്താമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം. നിങ്ങളുടെ ചെറിയ സഹായം നല്കാം...

State bank Of India.
PALA BRANCH.

ATHIRA KRISHNA
A/c No: 38604467140
IFSC CODE:SBIN0008657.

Mob :9496265323.

Google Pay:7025423215