ആതിരയ്ക്ക് സഹായമെത്തി. വായനക്കാര്‍ക്ക് നന്ദിഡയാലിസിസ് നടത്താന്‍ പണമില്ലാതെ വിഷമിച്ച മുത്തോലി സ്വദേശിനി ആതിരാ കൃഷ്ണനെ കുറിച്ച് മീനച്ചില്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സഹായപ്രവാഹം. നിരവധി പേര്‍ അക്കൌണ്ടിലേയ്ക്ക് സാമ്പത്തികസഹായം നല്‍കിയതിനെ തുടര്‍ന്ന് രാവിലെ മുടങ്ങിയ ഡയാലിസിസ് രാത്രി എട്ടരയോടെ നടത്തി. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പുലര്‍ച്ചെയോടെ കുടുംബം തിരികെ വീട്ടിലെത്തി. 


ആറാം വയസില്‍ നടത്തിയ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് ആതിരയുടെ ജീവിതം മാറ്റിമറിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം 12-ാം വയസില്‍ കടുത്ത പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവൃക്കകളും തകരാറിലായതായി ബോധ്യപ്പെട്ടു. മുന്‍പ് നടത്തിയ ഓപ്പറേഷനിലെ പാകപ്പിഴയാണ് ഇതിന് കാരണമായതെന്ന് കണ്ടെത്തി. ആശുപത്രിയോട് മല്ലടിക്കാനുള്ള സമയമില്ലാതെ കുട്ടിയുടെ ജീവനുവേണ്ടിയുള്ള പരക്കംപാച്ചിലിലായിരുന്നു കുടുംബം. 

തുടര്‍ന്ന് അമ്മയുടെ ഒരു കിഡ്‌നി ആതിരയ്ക്ക് വച്ചുപിടിപ്പിച്ചു. ആഴ്ചയില്‍ 2 തവണവീതം  ഡയാലിസിസും തുടര്‍ച്ചയായി ചെയ്തുവരുന്നു. മുത്തോലിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കിച്ചണിലെ ജോലി കോവിഡ് കടന്നുവരവോടെ നിലച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. തുടര്‍ന്നാണ് ഒരുതവണത്തെ ഡയാലിസിസിന് ആവശ്യമായ തുക തികയാതെ വന്നത്. 

മാറ്റിവെച്ച കിഡ്‌നിയും തകരാറിലായതോടെ വീണ്ടും വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വൃക്ക നല്കാന്‍ സഹോദരന്‍ തയാറായെങ്കിലും 15 ലക്ഷമെന്ന വലിയ തുകയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഈ കുടുംബം. എങ്കിലും നന്മനിറഞ്ഞവരുടെ സഹായം ലഭിക്കുന്ന പ്രതീക്ഷയില്‍ അടുത്ത ഡയാലിസിസിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അമ്മ സുമയും കുടുംബാംഗങ്ങളും.

State bank Of India.
PALA BRANCH.

ATHIRA KRISHNA
A/c No: 38604467140
IFSC CODE: SBIN0008657.

Mob :9496265323.


Google Pay:7025423215