കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സര്‍ക്കാര്‍ നാലുമാസം ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ആദ്യ കിറ്റ് വിതരണം അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എല്‍. എ നിര്‍വ്വഹിക്കും. മുനിസിപ്പില്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലത തുടങ്ങിയവര്‍ പങ്കെടുക്കും.
സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ സ്വാഗതവും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ നന്ദിയും പറയും.
0 Comments