മൂന്നിലവ് മങ്കൊമ്പില്‍ വമ്പന്‍ വ്യാജമദ്യവേട്ട. വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി


ഈരാറ്റുപേട്ട റേഞ്ച്  പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ് കുമ്മണ്ണൂരിന്റെ നേതൃത്വത്തില്‍  മങ്കൊമ്പ് ക്ഷേത്രത്തിന്റെ സമീപത്തായി താമസിച്ചു വരുന്ന മൂന്നിലവ്  മങ്കൊമ്പ്  മരോട്ടിക്കല്‍ വീട്ടില്‍  ജയന്റെ വീട്ടില്‍ നിന്നും െ്രെഡ ഡേ ദിവസം വ്യാജ മദ്യ നിര്‍മ്മാണത്തിനായി നാല് ഗന്നാസുകളില്‍  സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ വാഷും , വാറ്റ് ഉപകരണങ്ങളും , വലിയ ഗ്യാസ് അടുപ്പം, ഗ്യാസ് സിലിണ്ടറും  പിടികൂടി. 

ഓണത്തോട് അനുബന്ധിച്ച്  ദിവസങ്ങളായി ബാറുകളും വിദേശമദ്യ ഷോപ്പുകളും അവധി ആയതിനാല്‍ ടി സാഹചര്യം മുതലെടുത്ത് ആസൂത്രണം ചെയ്ത  വമ്പന്‍ വ്യാജമദ്യ വില്പനയാണ് എക്‌സൈസ് സംഘം അതി വിദഗ്ധമായി പൊളിച്ചത്. തികച്ചും വിജനമായ മലയോര മേഖലയായ സ്ഥലത്ത് വിനോദ സഞ്ചാരികള്‍ എന്ന വ്യാജേന എത്തിയാണ് എക്‌സൈസ് പാര്‍ട്ടി  പ്രതിയെ പിടി കൂടിയത്.


തികഞ്ഞ മദ്യപാനിയും വിഭാര്യനുമായ ജയന്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ മാസങ്ങളായി വാറ്റ് ചാരായം ഉണ്ടാക്കി കൂട്ടുകാരെ സല്‍കരിച്ചു വരികയായിരുന്നു. കോവിഡ്  19 പശ്ചാത്തലത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

റെയ്ഡില്‍  ഷാഡോ എക്‌സൈസ്   ഉണ്ണിമോന്‍ മൈക്കിള്‍, നൗഫല്‍ ഇ ഖ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രസാദ് പി.ആര്‍  എന്നിവര്‍ പങ്കെടുത്തു. ഓണം 'സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട  എക്‌സൈസ് റേഞ്ചില്‍ പരിധിയില്‍ അനധികൃത ലഹരി വസ്തുക്കള്‍,  വ്യാജമദ്യ നിര്‍മ്മാണം വില്‍പ്പന സംബന്ധിച്ച പരാതികള്‍  9400069519 , 04822277999 നമ്പറുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.