ഈരാറ്റുപേട്ട ബ്ലോക്കിന് കീഴിലെ ആകെ കോവിഡ് കണക്കുകള്‍ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആകെ ഇന്നലെ വരെ 228 കേസുകള്‍. ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കണക്കുകള്‍ കൂടി ചേര്‍ത്താല്‍ 241 പേര്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രോഗം സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗികള്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലും കുറവ് മൂന്നിലവ് പഞ്ചായത്തിലുമാണ്. 

ഈരാറ്റുപേട്ട നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവായത്.  ആകെ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 103 പേര്‍ ഇന്നലെ വരെ ചികിത്സയിലുണ്ട്.  രോഗം ഭേദമായത് 26 പേര്‍ക്കാണ്. ഇന്നലെ പരിശോധിച്ച ഒരാള്‍ക്കും ഇന്ന് ആന്റിജന്‍ പരിശോധനയില്‍ 5 പേര്‍ക്കും സ്ഥിരീകരിച്ചു. 

തീക്കോയി പഞ്ചായത്തില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  9 ചികിത്സയില്‍ ആണ്. ഇന്നലെയാണ് അവസാനകേസ് റിപ്പോര്‍ട്ട് ചെയ്തത്. 

മേലുകാവില്‍ 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  5 പേര്‍ നിലവില്‍ ചികിത്സയില്‍ ഉണ്ട്.  4 പേര്‍ക്ക് രോഗം ഭേദമായി. അവസാന കേസ് സെപ്റ്റംബര്‍ 2നാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

പൂഞ്ഞാര്‍ തെക്കേക്കരയില്‍ 22 കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 10 പേര്‍ ചികിത്സയിലുണ്ട്.  11 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ സ്രവം പരിശോധിച്ച ഒരാള്‍ക്ക് ഇടമറുകില്‍ രോഗം പോസിറ്റീവായി. ഇന്ന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. 

പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഇന്നലെ വരെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അവസാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. 

ബ്ലോക്ക് പഞ്ചായത്തില്‍  ഏറ്റവും കുറവ് രോഗികള്‍ മൂന്നിലവിലാണ്. ആകെ ഒരു കേസ് മാത്രം. പുതിയ രോഗികളില്ല

തലപ്പലത്ത് നേരത്തെ രോഗം കൂടുതലായിരുന്നുവെങ്കിലും ഇപ്പോള്‍ കുറവാണ്.  ആകെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  21 പേര്‍ ചികിത്സയിലുണ്ട്.  ഇന്നലെയാണ് അവസാനകേസ് റിപ്പോര്‍ട്ട് ചെയ്തത്. 

തലനാട് പഞ്ചായത്തില്‍ ആകെ 3 കേസുകളാണുള്ളത്.  2 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ചികിത്സ പൂര്‍ത്തീകരിച്ചു.

തിടനാട് പഞ്ചായത്തില്‍ ഇപ്പോള്‍ രോഗികള്‍ കൂടുന്നു ഇന്നലെ 2 കേസുകളും ഇന്ന് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. . ആകെ 21 കേസുകള്‍. 9 പേര്‍ ചികിത്സ പൂര്‍ത്തീകരിച്ചു.