വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ട് ഒരാഴ്ച്ച. മന്നം നിവാസികള്‍ ഭീതിയില്‍പൂഞ്ഞാര്‍ പാതാമ്പുഴ മന്നം ചോലത്തടം റോഡില്‍ ഒരാഴ്ച്ച മുന്‍പ് മരം ഒടിഞ്ഞു വീണ് തകര്‍ന്ന വൈദ്യുതി പോസ്റ്റും, വൈദ്യുതി ലൈനും ഒരാഴ്ച പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാതെ വൈദ്യുതി ബോര്‍ഡ്. നിലംപറ്റി അപകടാവസ്ഥയിലുള്ള ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്ന നിലയിലാണ്. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ ഒഴിവാക്കി ലൈന്‍ ഉയര്‍ത്തി അപകട സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.