Latest News
Loading...

മോട്ടോര്‍വാഹനവകുപ്പിന് വൈദ്യുതിവാഹനങ്ങള്‍

 



ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ തത്സമയം പിഴ സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനവുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ വൈദ്യുതി പട്രോളിങ് വാഹനങ്ങളെത്തി. മോട്ടോര്‍ വാഹനവകുപ്പിന്റെ സെയ്ഫ് കേരളയാണ് സംസ്ഥാനത്തെ ആദ്യത്തെ ഇ പട്രോളിങ് സ്‌ക്വാഡ് സജ്ജമാക്കുന്നത്.

.



65 സ്‌ക്വാഡുകളാണ് നിരത്തിലിറങ്ങുന്നത്. അനര്‍ട്ടിന്റെ സഹകരണത്തോടെ വാടകയ്ക്ക് എടുക്കുന്ന വൈദ്യുതി കാറുകളുടെ ആദ്യബാച്ചിലെ 25 വാഹനങ്ങള്‍ തലസ്ഥാനത്തെത്തി. ടാറ്റയുടെ വാഹനങ്ങളാണ് സേനയ്ക്ക് നല്‍കുന്നത്.

.



ഒരു സ്‌ക്വാഡ് വാഹനത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ നിരത്തിലുണ്ടാകും. മോട്ടോര്‍വാഹനവകുപ്പിന്റെ ഓഫീസുകളില്‍ ഇവയ്ക്ക് ചാര്‍ജിങ് സൗകര്യം ഉണ്ടാകും.

.



ഓണ്‍ലൈനില്‍ പിഴ സ്വീകരിക്കാനുള്ള സംവിധാനം സ്‌ക്വാഡിനുണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍വഴിയോ, ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയോ തത്സമയം പിഴ അടയ്ക്കാം. ഗതാഗതനിയമലംഘനം സംബന്ധിച്ച ചെക്ക് റിപ്പോര്‍ട്ടും നല്‍കും.



പരിശോധനാ സമയത്ത് പിഴ ഒടുക്കാന്‍ തയ്യാറാകാത്തവര്‍ക്ക് 30 ദിവസത്തെ സാവകാശം ലഭിക്കും. അതുകഴിഞ്ഞാല്‍ കേസ് ഓണ്‍ലൈനിലൂടെ കോടതിക്ക് കൈമാറും. പരിശോധനയ്ക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ വാഹനത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനില്‍ ലഭിക്കും



Post a Comment

0 Comments