dyfi കേന്ദ്ര മന്ത്രിയുടെ കോലം കത്തിച്ചു

ഈരാറ്റുപേട്ട : സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര മന്ത്രി  വി മുരളീധരൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.  ഈരാറ്റുപേട്ടയിൽ  നടത്തിയ യോഗത്തിൽ കേന്ദ്ര മന്ത്രിയുടെ  കോലം കത്തിച്ചു. 

  ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മിഥുൻ ബാബു, വൈസ് പ്രസിഡന്റ്‌ എ എസ് മുഹമ്മദ്‌ ഷാഫി, എസ്‌ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ പി എ ഷെമീർ, ഈരാറ്റുപേട്ട മേഖല സെക്രട്ടറി ഇ എ സവാദ്, ഈസ്റ്റ്‌ മേഖല സെക്രട്ടറി ഹസീബ് ജലീൽ  അമീർഖാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.