ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുതിരുവോണ ദിനത്തിൽ  വെഞ്ഞാറമൂട് നടത്തിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച്  സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് ഭാഗമായി പൂഞ്ഞാർ തെക്കേക്കര യിൽ പ്രകടനവും നടത്തി. ഡി വൈ എഫ് ഐ  ജില്ലാ കമ്മിറ്റി അംഗം മിഥുൻ ബാബു പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് ജിബിൻ ജോർജ് അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി  പ്രമോദ് എം പി സ്വാഗതം പറഞ്ഞു.  ബ്ലോക്ക്  ജോയിൻ സെക്രട്ടറി  അമൽ ശശി മേഖലാ ട്രഷറർ സതീഷ് കെ പി തുടങ്ങിയവർ  പ്രകടനത്തിന് നേതൃത്വം നൽകി മേഖല കമ്മിറ്റിയഗം ശരത് നന്ദി പറഞ്ഞു.