ഡ്രൈവിംഗ് സ്‌കൂളുകള്‍ വീണ്ടും സജീവമാകുന്നു.

 

മാസങ്ങള്‍ നീണ്ട അടച്ചിടലിന് ശേഷം ഡ്രൈവിങ്ങ് സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പ്രവര്‍ത്തനം. പരിശീലകരുടെ മനസ്സില്‍ പ്രതിക്ഷ ഉയരുമ്പോള്‍ ആശങ്കയോടെയാണ് പരിശീലനാര്‍ത്ഥികള്‍ എത്തുന്നത്.

ലോക് ഡൗണിലുണ്ടായ വന്‍ സമ്പത്തിക നഷ്ടത്തില്‍ നിന്നും കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഒരോ ഡ്രൈവിംഗ് പരിശീലകരും. കാടു കയറിയ പരിശീലന ഗ്രൗണ്ടുകള്‍ ആശാന്‍മാര്‍ വെട്ടി തെളിച്ചു. പരിശീലന വാഹനങ്ങളുടെ അറ്റകുറ്റപണികളുമൊക്കെ പൂര്‍ത്തിയാക്കിയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറന്നത്. ആശാന്‍മാര്‍ക്കും ശിഷ്യന്മാര്‍ക്കും മാസ്‌ക്കും, കൈയുറകളം നിര്‍ബന്ധമാണ്. പരിശീലനത്തിന് മുന്‍പും ശേഷവും സാനിട്ടൈയിസറും ഉപയോഗിക്കണം. അതേ സമയം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് എങ്ങനെ മുന്‍പോട്ട് പോകുമെന്ന ചോദ്യവും ഇവര്‍ക്ക് മുന്‍പിലുണ്ട്. പരിശിലന സമയത്ത് ഒരാള്‍ മാത്രമെ വാഹനത്തില്‍ ഉണ്ടാകാവൂ എന്ന നിബന്ധനയാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. 


ഒരാളെ ഇറക്കിയതിന് ശേഷം മാത്രം അടുത്തയാളെ കയറ്റുന്നത് ഇന്ധനനഷ്ടത്തിനും സമയനഷ്ടത്തിനുമിടയാക്കും. പരിശീലനം പൂര്‍ത്തിയായാലും ടെസ്റ്റ് കൃത്യമായി നടക്കുമൊ എന്നതും സംശയകരമാണ്. നേരത്തെ ലേണേഴ്‌സ് എടുത്ത ആളുകള്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്നണ് സൂചന. 

ആശങ്കകള്‍ക്കിയിലും പ്രതീക്ഷയോടെ ഡ്രൈവിംഗ് ആശാന്‍മാര്‍ പരിശീലനത്തില്‍ സജിവമാവുകയാണ്.