സാങ്കേതിക വിദ്യ അധ്യാപകന് പകരം ആവില്ല; ഡോ. രാജൻ ഗുരുക്കൾകോവിഡ് 19 മൂലം വിദ്യാഭ്യാസ മേഘലയിൽ സമൂല മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയത്തും അധ്യാപകന് പകരമായി മാറുവാൻ മറ്റൊന്നിനും കഴിയില്ലെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. അധ്യാപകർ സാങ്കേതിക വിദ്യ പെട്ടെന്ന് തന്നെ നേടിക്കൊണ്ട് ഓൺലൈനിലൂടെ അധ്യാപനം നടത്തുന്നുണ്ടെങ്കിലും പൂർണമായ ഒരു അധ്യാപനത്തിന് പകരം വയ്ക്കാനാവില്ല. 

അരുവിത്തുറ സെൻറ് ജോർജ്ജ് കോളജിലെ അധ്യാപക ദിനത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോഴ്‌സ് കോർഡിനേറ്റർ ഫാ. ജോർജ് പുല്ലുകാലായിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും ഉണ്ടായിരുന്നു.