സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നാളെ സമാപിക്കും

കേരള യൂത്ത്ഫ്രണ്ട് M കോട്ടയം ജില്ലാ കമ്മിറ്റി നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നാളെ സമാപിക്കും. പാലായിലാണ് സമാപന ചടങ്ങ് നടക്കുനത്. ജില്ലയിൽ 415 രോഗികൾക്കാണ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തത്.

ജില്ലയിലെ 8 നിയോജക മണ്ഡലങ്ങളിലും സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത ശേഷമാണ് KM മാണിയുടെ ജന്മനാടായ പാലായിൽ ഡയാലിസിസ് കാറ്റുകൾ വിതരണം ചെയ്യുന്നത്. KM മാണിയുടെ സമരണ നിലനിർത്തുന്നതിനായാണ് യൂത്ത്ഫ്രണ്ട് കിറ്റ് വിതരണം നടത്തുന്നത്. 

പാലായിലേതുൾപ്പെടെ 415 രോഗികൾക്കാണ് ഡയാലിസിസ് കിറ്റുകൾ നൽകുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2.30 തിന് പാലാ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റേറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജോസ് കെ മാണി MP ഡയാലിസിസ് കിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. 

യൂത്ത്ഫ്രണ്ട് ജില്ലാ പ്രസി.രാജേഷ് വാളി പ്ലാക്കൽ അധ്യക്ഷത വഹിക്കും.തോമസ് ചാഴികാടൻ MP ,  MLA മാരായ Dr Nജയരാജ്., റോഷി അഗസ്റ്റിൻ, കുഞ്ഞ്മോൻ മാടപാട്ട് തുടങ്ങിയവർ സംബസിക്കും.