പാലായിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഈരാറ്റുപേട്ടയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ചികിൽസയിലിരിക്കെയാണ് മരണമടഞ്ഞത്. മരണശേഷമാണ് ആൾക്ക് കോവിഡ് 19 സ്ഥിരികരിച്ചത്. തിടനാട് സ്വദേശിയായ ശശികുമാർ എന്നയാളാണ് മരിച്ചത് . ഇയാൾ നടക്കലിൽ താമസിച്ച് വരികയായിരുന്നു.  ശ്വാസം മുട്ടലിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രയിൽ ഇന്ന് രാവിലെ പ്രവേശിപ്പിച്ചത്.ഹൃദയ സംബന്ധമായ അസുഖവ്വം ഉണ്ടായിരുന്നു. മൃതദേഹം കോട്ടയം പൊതുശ്മശാനത്തിൽ സംസ്കരിക്കും.