കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ല് ഇന്ത്യയിൽ കർഷക ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കറ്റ് മുഹമ്മദ് ഇല്യാസ് പറഞ്ഞു. ജനദ്രോഹ ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര പോസ്റ്റോഫീസ്ന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എംസി വർക്കിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയിൽ ജോർജ് സെബാസ്റ്റ്യൻ, റ്റോമി മടപ്പള്ളി, റോജി തോമസ്, ജോളിചൻ വലിയപറമ്പിൽ,, സിബി കണ്ണംപ്ളാക്കൽ, സണ്ണി കല്ലാട്ട്, ജോഷി പള്ളിപ്പറമ്പിൽ, സജികൊട്ടാരം, പൂഞ്ഞാർ തെക്കേക്കര വൈസ് പ്രസിഡന്റ് ടെസ്സി ബിജു ,
കുട്ടിച്ചൻ ഞരളക്കാട്ട്, പിജി ജനാർദ്ദനൻ, ബോണി മാടപ്പള്ളി , സജി പാറഡി, ബേബി കുന്നുംപുരയിടം, ജോയ് കല്ലാറ്റ്, മനു നടപറമ്പിൽ, ജസ്റ്റിൻ ആലഞ്ചേരി, റെമി കുളത്തിനാൽ, ജോസ് തുടിപ്പാറ, സുനിൽ പറയരുതോട്ടം, ഷാജി പുളിക്കക്കുന്നേൽ, ഷാജു ചേലയ്ക്കാപ്പള്ളിൽ, വിനോദ് പുലിയള്ളുംപുറത്ത് എന്നിവർ പങ്കെടുത്തു.
0 Comments