പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു


 ആറന്‍മുളയില്‍ ദളിത് പെണ്‍കുട്ടിയുടെ പീഡന കേസില്‍ അധികാര വര്‍ഗ്ഗം കാണിക്കുന്ന അനാസ്ഥക്കെതിരെ മഹിളാ ഐക്യവേദി മീനച്ചില്‍ താലൂക്ക്  പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണയില്‍ താലൂക്ക് സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിത ജനാര്‍ദ്ദനന്‍ സംസാരിച്ചു.  മുഖ്യപ്രഭാഷണം മഹിളാ ഐക്യവേദി ജില്ലാ സംയോജകന്‍  പ്രൊഫസര്‍ എന്‍. ഹരിലാല്‍  നിര്‍വഹിച്ചു. താലൂക്ക് സംയോജകന്‍ ജയചന്ദ്രന്‍ , മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ് നിര്‍മ്മല രാജപ്പന്‍, സമിതി അംഗം  രാജി സജന്‍, രാധ മോഹനന്‍ , ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി  ഉണ്ണി തിടനാട്, ഖജാന്‍ജി   VG മോഹനന്‍ ,   സജന്‍ . എന്നിവര്‍ പങ്കെടുത്തു.